മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം
അഡ്മിൻ
മലപ്പുറം പരാമർശം യഥാർത്ഥ അഭിമുഖത്തിലേതല്ല, ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു പത്രം. അരമണിക്കൂർ നീണ്ട അഭിമുഖമായിരുന്നു നടത്തിയത്. വിവാദ ഭാഗം പി ആർ ഏജൻസി എഴുതി നൽകിയത്. അഭിമുഖം നടത്തുമ്പോഴും പി ആർ ഏജൻസി ഉണ്ടായിരുന്നു. അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു എഡിറ്റർ.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിമർശനം കനത്തതോടെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. ഹിന്ദുവിലെ തെറ്റായ വ്യാഖ്യാനത്തിൽ അതൃപ്തി അറിയിച്ച് പത്രത്തിന് കത്ത് നൽകുകയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. അഭിമുഖത്തിലെ പരാമർശങ്ങൾ തെറ്റായി പരാമർശിച്ചുവെന്നും കത്തിൽ പറയുന്നുണ്ട്.
ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ല, ദേശ വിരുദ്ധം എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. വാർത്തയിലെ തെറ്റായ വ്യാഖ്യാനങ്ങൾ വിവാദത്തിന് ഇടയാക്കി.മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ല വിവിധ വരികളിൽ ഉള്ളത്. കള്ളക്കടത്ത് സ്വർണ്ണവും പണവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് ഉദ്ദേശിച്ചത്.