കോടിയേരിയുടെ അർദ്ധകായ പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു
അഡ്മിൻ
സിപിഎം സംസ്ഥാനസെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രതിമ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. തലശ്ശേരിയിലാണ് അർദ്ധകായ പ്രതിമ സ്ഥാപിച്ചത്. ചരമവാർഷിക ദിനമായ ഇന്ന് രാവിലെ 11 30നാണ് കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി സംസ്ഥാനത്തിന് സമർപ്പിച്ചത് ചടങ്ങിൽ സ്പീക്കർ, വൃന്ദ കാരാട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കെ കെ ശൈലജ ടീച്ചർ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
കോടിയേരിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ അടയാളപെടുത്തുന്ന ഒരു മ്യൂസിയം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് ആണ് ഉദ്യാനത്തിലാണ് പ്രതിമ ഉള്ളത്. പ്രമുഖ ശില്പി കണ്ണൂർ സ്വദേശി മനോജ് കുമാറാണ് പ്രതിമ രൂപപ്പെടുത്തിയത്.
വീടിൻറെ ഏറ്റവും മുകളിലെ നിലയിലാണ് വിനോദിനി കോടിയേരി ഫാമിലി കളക്ടീവ് എന്ന പേരിൽ ഗാലറി ഒരുക്കിയിരിക്കുന്നത്. കുഞ്ഞുനാൾ മുതൽ അന്ത്യ നിമിഷങ്ങൾ വരെയുള്ള 200 ഓളം ഫോട്ടോകൾ ഗാലറിയിലുണ്ട്. ദേശീയ അന്തർദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളുടെ മുഹൂർത്തങ്ങളും ഇവിടെ കാണാം.