കന്യാസ്ത്രീ പീഡനം: അന്വേഷണത്തിന്‍റെ നാള്‍വ‍ഴികള്‍

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പൊലീസില്‍ പരാതിനല്‍കുന്നത്.

 പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത് 2014 മുതല്‍ 2016 വരെയുള്ള കാലഘത്തിലാണ് പരാതി നല്‍കുന്നത് 2018 ജൂണ്‍ 27 നും.

സംഭവം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ ഒരു പരാതി കേവലമായ ഊഹാപോഹത്തിന്‍റെ പേരില്‍ അറസ്റ്റിലേക്ക് നീങ്ങുകയെന്നത് തീര്‍ത്തും ബാലിശമായ ഒരു നടപടിയാണ്.

കാലതാമസമുണ്ടായെന്ന രാഷ്ട്രീയ ആരോപണങ്ങളുയരുമ്പോ‍ഴും ഔദ്യോഗികമായി അത്തരം ആരോപണങ്ങള്‍ക്ക് പിന്‍ബലം ലഭിക്കാത്തത് ഇത്കൊണ്ട് തന്നെയാണ്.

മൂന്ന് മാസക്കാലം നീണ്ടു നിന്ന അന്വേഷണത്തിന്‍റെ നാള്‍വ‍ഴികള്‍
പരാതി ലഭിച്ചപ്പോള്‍ 2018 ജൂണ്‍ 28 ന് കുറവിലങ്ങാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം രണ്ടാംദിനം വൈക്കം ഡിവൈഎസ്പിക്ക് കൈമാറി, രണ്ടരമാസം നീണ്ട അന്വേഷണം.

കേരളം, കര്‍ണ്ണാടകം, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ അന്വേഷണം.
കേരളത്തില്‍ തന്നെ ഏഴു ജില്ലകള്‍ കോട്ടയം, എറണാകുളം, തൃശൂര്‍,ആലപ്പുഴ,ഇടുക്കി, പാലക്കാട്, കണ്ണൂര്‍ നീണ്ട അന്വേഷണം.

81 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍, നാല് മെറ്റീരിയല്‍ ഒബ്ജക്റ്റ് പിടിച്ചെടുത്തു, 34 ഡോക്യുമെന്റുകള്‍ പിടിച്ചെടുത്തു.

കേസിലെ കുറ്റാരോപിതന്റെ മൊഴി എടുത്തു. കുറ്റാരോപിതന്‍ നാടു വിട്ടു പോകാതിരിക്കാനുള്ള നീക്കങ്ങള്‍ സ്വീകരിച്ചു.

സമാനമായി പരാതിക്കാരിയുളള കോണ്‍വെന്‍റിന് സുരക്ഷ ഏര്‍പ്പെടുത്തി. നാലു തല സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

കോണ്‍വെന്റിലെ ഫോണ്‍ റിസീവര്‍ 30 സെക്കന്റ് നേരം ഉയര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമാറ്റിക് ആയി കുറവിലങ്ങാട് സ്റ്റേഷനിലെ ഫോണ്‍ റിംഗ് ചെയ്യുന്ന സംവിധാനം അടക്കം ഏര്‍പ്പെടുത്തി.

ഇതിനിടയില്‍ പൊലീസ് അന്വേഷണസംഘത്തെ വിപുലീകരിച്ചു. രണ്ട് സി.ഐമാരെയും രണ്ട് എസ്.ഐമാരെയും അന്വേഷണ സംഘത്തില്‍ അധികമായി ഉള്‍പ്പെടുത്തി.
ഇതിനിടയിലാണ് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തിയത്. കന്യാസ്ത്രീകള്‍ സമരവും തുടങ്ങി.

സമരത്തോടുള്ള സര്‍ക്കാരിന്‍റെ നിലപാടെന്തായിരുന്നു. കന്യാസ്ത്രീക്ക് ഒപ്പമാണ് സര്‍ക്കാര്‍, നീതിപൂര്‍വ്വകമായ അന്വേഷണമാണ് നടക്കുന്നത് ഇത് കോടതിക്കും ബോധ്യപ്പെട്ടതാണ്.

കന്യാസ്ത്രീയെ സര്‍ക്കാര്‍ എവിടെ എങ്കിലും തള്ളിപ്പറഞ്ഞോ? ഇല്ല, കന്യാസ്ത്രീയെ തള്ളിപ്പറയുകയോ അവരുടെ പ്രവര്‍ത്തിയില്‍ സംശയമുണ്ടെന്നോ സര്‍ക്കാര്‍ എവിടേയും പറഞ്ഞിട്ടില്ല.

2018 ജൂലൈ 5 ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കന്യാസ്ത്രീയുടെ രഹസ്യമൊ‍ഴി രേഖപ്പെടുത്തി.
2018 ജൂലൈ 9 അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊ‍ഴി രേഖപ്പെടുത്തി
2018 ജൂലൈ 10 ബിഷപ്പ് ഫ്രാങ്കോ രാജ്യം വിടാതിരിക്കാന്‍ ലൂക്കൗട്ട് നോട്ടീസ് ഇറക്കി
2018 ജൂലൈ 12 മിഷനറീസ് ഓഫ് ജീസസിന്‍റെ കണ്ണൂരിലെ മഠത്തില്‍ കന്യാസ്ത്രീകളുടെ മൊ‍ഴിയെടുത്തു.
2018 ജൂലൈ 14 കന്യാസ്ത്രീ ആദ്യം പരാതിനല്‍കിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറുവിലങ്ങാട് വികാരി ഫാദര്‍ ജോസഫ് തടത്തില്‍ എന്നിവരുടെ മൊ‍ഴിയെടുത്തു.
2018 ജൂലെ 19 കന്യാസ്ത്രീ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടത്തിയ 14 മിനുട്ട് സംഭാഷണം പുറത്ത് കന്യാസ്ത്രീ പരാതിനല്‍കിയിട്ടില്ലെന്ന കര്‍ദിനാളിന്‍റെ വാദം തെറ്റെന്ന് തെളിഞ്ഞു.
2018 ആഗസ്ത് 13 അന്വേഷണസംഘം ജലന്ധറില്‍ ബിഷപ്പിനെ ചോദ്യെ ചെയ്തു.
2018 സെപ്തംബര്‍ 8 ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ തെരുവിറങ്ങി
2018 സെപ്തംബര്‍ 10 കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് കോടതിയുടെ ചോദ്യം
2018 സെപ്തംബര്‍ 11 കുടുതല്‍ വെ‍ളിപ്പെടുത്തലുമായി വത്തിക്കാന് കന്യാസ്ത്രീയുടെ കത്ത്
2018 സെപ്തംബര്‍ 12 സെപ്തംബര്‍ 19 ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ബിഷപ്പിന് അന്വേഷമസംഘത്തിന്‍റെ നോട്ടീസ്.
2018 സെപ്തംബര്‍ 13 ബിഷപ്പിനെതിരായ കേസിലെ അന്വേഷണം തൃപ്തികരമെന്ന് കോടതി
2018 സെപ്തംബര്‍ 15 ബിഷപ്പ് ഒൗദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കുന്നതായി വത്തിക്കാന്‍റെ ഉത്തരവ്. മിഷനറീസ് ഒാഫ് ജീസസ് കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു.
2018 സെപ്തംബര്‍ 19 ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറ ക്രൈബ്രാഞ്ച് ഓഫീസില്‍ ഹാജരായി
2018 സെപ്തംബര്‍ 19, 20, 21 മൂന്ന് ദിവസം നീണ്ട അന്വേഷണസംഘത്തിന്‍റെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ്.

21-Sep-2018