തൃശൂര്‍ പൂരം അലങ്കോലമാക്കൽ; എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും

ഇത്തവണത്തെ തൃശൂര്‍ പൂരം അലങ്കോലമാക്കലിൽ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താൻ
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പൂരം കലക്കലിൽ എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ആരോപണങ്ങളും അന്വേഷണവും നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ മാറ്റേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

പൂരം കലക്കൽ അട്ടിമറിയിലെ ഗൂഡാലോചനയില്‍ ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇതിന് പുറമെ മൂന്നാമതായി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തിൽ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക.

നേരത്തെ എഡിജിപിക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഡിജിപി ഇതുവരെ നല്‍കിയിട്ടില്ല.

03-Oct-2024