അഭിമുഖ വിവാദം; മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കെ.ടി ജലീല്‍
അഡ്മിൻ
ദി ഹിന്ദു പത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കെ.ടി. ജലീല്‍ എം.എല്‍.എ രംഗത്ത്. അദ്ദേഹത്തിന് മനപ്പൂർവം തെറ്റ് സംഭവിക്കില്ല എന്നതില്‍ 101 ശതമാനം ഉറപ്പുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
'തനിക്ക് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. പി.വി. അൻവർ ഉന്നയിച്ച വിഷയത്തില്‍ പിന്തുണ കൊടുത്തിരുന്നു. അത് നിഷേധിക്കുന്നില്ല. അതില്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രിയുമായും പാർട്ടി സെക്രട്ടറിയുമായും സംസാരിച്ചു. മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. ഗൗരവപൂർവം അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്നും അറിയിച്ചു.
അതുകൊണ്ട് റിപ്പോർട്ട് വരുംവരെ കാത്തിരിക്കണമെന്ന് പി.വി. അൻവറിനോട് പറഞ്ഞു. എന്നാൽ പിന്നീടാണ് അദ്ദേഹം മറ്റൊരു രീതിയിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ അതിനോട് യോജിക്കാൻ കഴിയില്ലെന്നും ജലീല്‍ വ്യക്തമാക്കി.