നിയമസഭയിൽ പി.വി. അൻവറിന്‍റെ സ്ഥാനം പ്രതിപക്ഷ ബ്ലോക്കിലേക്ക് മാറ്റി

നാളെ ആരംഭിക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ സമ്മേളനത്തിൽ പി.വി. അൻവറിന്‍റെ സ്ഥാനം പ്രതിപക്ഷ ബ്ലോക്കിലേക്ക് മാറ്റി. സിപിഎം പാർലമെന്ററികാര്യ സെക്രട്ടറി ടി.പി. രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷറഫിന്‍റെ അടുത്താണ് അന്‍വറിന്‍റെ സീറ്റ്. . നിയമസഭ സഭ സമ്മേളനത്തിനോട് മുന്നോടിയായി സ്പീക്കർ എ.എന്‍. ഷംസീർ നടത്തിയ വാർത്താസമ്മേളനത്തില്‍ അന്‍വറിന്‍റെ സഭയിലെ ഇരിപ്പിടം വിഷയമായിരുന്നു. സഭയില്‍ നിലത്തിരിക്കേണ്ട സാഹചര്യം അൻവറിന് ഉണ്ടാകില്ലെന്നായിരുന്നു സ്പീക്കറിന്‍റെ പ്രതികരണം.

ഇരിപ്പിട വിഷയത്തില്‍ എൽഡിഎഫിൻ്റെയോ അൻവറിൻ്റെയോ കത്ത് ലഭിച്ചിട്ടില്ലെന്നും എ.എന്‍. ഷംസീർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അന്‍വറിനെ സിപിഎം ബ്ലോക്കില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുളള കത്ത് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്‍ സ്പീക്കറിന് നല്‍കിയത്.

03-Oct-2024