പി വി അന്‍വര്‍ എം എല്‍ എക്കെതിരെ വീണ്ടും പോലീസ് കേസെടുത്തു

പി വി അന്‍വര്‍ എം എല്‍ എക്കെതിരെ വീണ്ടും കേസ്. മഞ്ചേരി പോലീസ് ആണ് കേസ് എടുത്തത്. അരീക്കോട് എം എസ് പി ക്യാമ്പില്‍ വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് കേസ്. അരീക്കോട് എസ് ഓ ജി ക്യാമ്പ് കമാണ്ടന്റ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിൻ്റെ ആരോപണം.

അൻവർ ഔദ്യോഗിക രഹസ്യം ചോർത്തി എന്നാണ് കേസ്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി ഒഫീഷ്യൽ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

04-Oct-2024