റഫാൽ, നിലപാടിലുറച്ച് ഫ്രാൻസ് മുൻ പ്രസിഡണ്ട്.

പാരീസ് : റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്ന നിലപാടിലുറച്ച് ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ ഓഫീസ്. ഇന്ത്യയുടെ നിർദേശമനുസരിച്ചാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്പിനിയെ പങ്കാളിയാക്കിയത്. ഫ്രാൻസിന് പങ്കാളിയെ തിരഞ്ഞെടുക്കാൻ സാധിക്കില്ലായെന്നാണ് ഒരു ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഫ്രഞ്ച് കമ്പനി ഡസോള്‍ട്ട് ഏവിയേഷനാണ് ഇന്ത്യയിലെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശമെന്നാണ് ഇതുവരെ കേന്ദ്ര സർക്കാരും പ്രതോരോധമന്ത്രിയും വാദിച്ചിരുന്നത് എന്നാൽ നിലപാടിലുറച്ച് നില്ക്കുന്നുവെന്ന ഹോളണ്ടെയുടെ പ്രസ്താവന കേന്ദ്രത്തിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. . ഈ മാസം ഫ്രഞ്ച് പ്രതിരോധമന്ത്രാലയവുമായി നടത്താനിരുന്ന ചർച്ചകൾ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ റദ്ദാക്കിയിട്ടുണ്ട്.


ഇതിനിടയിൽ റഫാൽ ഇടപാടിൽ ഇന്ത്യയുടെ ആത്മാവിനെ മോദി വഞ്ചിച്ചെന്നാരോപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ഒരുലക്ഷത്തി മുപ്പതിനായിരം കോടിയുടെ മിന്നലാക്രമണം മോദിയും അംബാനിയും കുടി നടത്തിഎന്ന് അദ്ദേഹം ആരോപിച്ചു.

22-Sep-2018