പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്ന് അന്‍വര്‍ നല്‍കിയ പാഠം: എ.കെ ബാലന്‍

പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

പിവി അൻവറിന് എവിടെ നിന്നോ എന്തോ വിവരം കിട്ടിയിട്ടുണ്ടെങ്കിൽ അത് ധൈര്യപൂർവ്വം പൊതുസമൂഹത്തോട് പറയണം. എന്നാൽ പാർട്ടിക്കും എളുപ്പമായല്ലോ. അങ്ങനെയൊരു പണിയെടുക്കുന്ന ആരും പാർട്ടിക്ക് അകത്തില്ല. കണ്ണൂരിലെ പാർട്ടിക്ക് അകത്തുണ്ടാവില്ല.

ഇത് എകെജിയുടെ മണ്ണാണ്. ഇത് രക്തസാക്ഷികളുടെ പാർട്ടിയാണ്. പാല് കൊടുത്ത കൈയ്ക്ക് വിഷപ്പാമ്പ് പോലും കടിക്കില്ല. പച്ചവെള്ളം പോലും കൊടുക്കാത്ത ആളുകളുടെ സംരക്ഷണയിലാണ് അൻവർ നടക്കുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.

05-Oct-2024