മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സ കഴിഞ്ഞ് തിരികെയെത്തി
അഡ്മിൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സ കഴിഞ്ഞ് കേരളത്തിലേക്ക് തിരികെയെത്തി. മൂന്നാഴ്ച മുമ്പായിരുന്നു അദ്ദേഹം അമേരിക്കയിലേക്ക് പോയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരികെ എത്തിയത്. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്.
ഓഗസ്റ്റ് 19നായിരുന്നു മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയം കാരണം അദ്ദേഹം യാത്ര മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് ഈ മാസം രണ്ടിനാണ് അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചത്. മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.
അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പ്രളയത്തില്‍ കേരളത്തിന് കൈതാങ്ങാകണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ ഏവരും പങ്കെടുക്കണമെന്ന അഭ്യര്‍ഥനയും അമേരിക്കന്‍ മലയാളി സമൂഹത്തിന് മുന്നില്‍ പിണറായി വച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് വ്യാപകമായ പിന്തുണയാണ് ലഭിച്ചത്.