കേന്ദ്രസർക്കാരിന്റെ തൊഴിൽമേളകൾ വെറും തട്ടിപ്പ്: മുഖ്യമന്ത്രി

രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു കോടി പേർക്ക് തൊഴിൽ നൽകുമെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ അവകാശവാദം എന്നാൽ ഈ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് റിപ്പോർട്ടുകളെന്നും പിണറായി വിജയൻ ആരോപിച്ചു.കേന്ദ്രസർക്കാർ ആഘോഷമാക്കി നടത്തുന്ന തൊഴിൽമേളകൾ എത്രമാത്രം തട്ടിപ്പാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

യഥാർഥ കണക്കുകൾ പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നും പിണറായി വിജയൻ ആരോപിച്ചു.
ഓരോ വർഷവും ഒരു കോടി ആളുകൾ തൊഴിൽരഹിതരുടെ സേനയിലേയ്ക്ക് എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകളുടെ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം. കേന്ദ്ര സർക്കാരിൽ 10 ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

രാജ്യത്ത് വ്യത്യസ്തമായ ബദൽ നയം നടപ്പാക്കാൻ ആണ് കേരളം ശ്രമിക്കുന്നത്. കേന്ദ്രം എല്ലാ മേഖലയെയും തകർക്കുന്നു. ഇത് ജനങ്ങളുടെ ശ്രദ്ധയിൽ പെടാതെ വരണം. അതിനുവേണ്ടിയാണ് കടുത്ത വർഗീയവത്കരണത്തിന് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

05-Oct-2024