ഇലക്ടറല്‍ ബോണ്ട് വിധി; പുനഃപരിശോധനാ ഹര്‍ജി തള്ളി സുപ്രീം കോടതി

ഇലക്ടറല്‍ ബോണ്ട് വിധിയിലെ പുനഃപരിശോധനാ ഹര്‍ജി തള്ളി സുപ്രീം കോടതി . രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതി വിധി നിലനില്‍ക്കും.

ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ വിധി പറഞ്ഞത്. അഭിഭാഷകനായ മാത്യു നെടുമ്പാറ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിധിയില്‍ പിഴവില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയാണ് കോടതി നടപടി.

06-Oct-2024