അൻവറുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ച്‌ എംകെ സ്റ്റാലിൻ

കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച എംഎൽഎ പി വി അന്‍വറിനെ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്റ്റാലിനെ കാണുവാൻ വേണ്ടി അന്‍വര്‍ അനുമതി തേടിയെങ്കിലും അതിനുള്ള അനുവാദം ലഭിച്ചില്ല.

ദേശീയ തലത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ ഡിഎംകെയുമായുളള സഖ്യനീക്കത്തിന് ആഗ്രഹം പ്രകടിപ്പിച്ച് അന്‍വര്‍ സ്റ്റാലിന് കത്തയച്ചിരുന്നു. പിന്നാലെയാണ് അൻവർ സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത് . അനുമതി നിഷേധിച്ചതോടെ അന്‍വര്‍ ചെന്നൈയില്‍ നിന്നും മടങ്ങുകയായിരുന്നു.

ദേശീയ തലത്തിലും കേരളത്തിലും സിപിഎമ്മും പിണറായി വിജയനും തമ്മില്‍ നല്ല ബന്ധമുളള നേതാവാണ് സ്റ്റാലിന്‍. പിവി അന്‍വറിനെ സഖ്യകക്ഷിയാക്കില്ലെന്ന് തമിഴ്‌നാട്ടിലെ ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവനും പ്രതികരിച്ചിരുന്നു.

06-Oct-2024