ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നഷ്ടം സംഭവിച്ചതായി മാധ്യമങ്ങൾ
അഡ്മിൻ
ബെയ്‌റൂട്ടില്‍ ശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. തെക്കൻ ലെബനനിലെ ജനങ്ങൾക്ക് ഇസ്രായേൽ പ്രതിരോധ സേന അടിയന്തര ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. തെക്കൻ ലെബനനിലെ 25 ഓളം ഗ്രാമങ്ങളിലെ താമസക്കാരോട് പ്രദേശം വിട്ടുപോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
തെക്കൻ ലെബനൻ നഗരമായ സിഡോണിന് വടക്ക് സ്ഥിതി ചെയ്യുന്ന അവാലി നദിയുടെ വടക്കോട്ട് നീങ്ങാനാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.ഹിസ്ബുള്ള അംഗങ്ങള്‍, ഇൻസ്റ്റാളേഷനുകള്‍ അല്ലെങ്കില്‍ ആയുധങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള എല്ലാവരുടെയും ജീവൻ അപകടത്തിലാണ്. ഗ്രാമവാസികളേ, നിങ്ങള്‍ നിങ്ങളുടെ വീടുകള്‍ ഒഴിഞ്ഞ് പോകണം. നിങ്ങളുടെ വീടുകളിലേക്ക് മടങ്ങാൻ ഉചിതവും സുരക്ഷിതവുമായ സമയത്തെക്കുറിച്ച് ഞങ്ങള്‍ നിങ്ങളെ അറിയിക്കും,"അഡ്രേ വ്യക്തമാക്കി.
ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേലിൻ്റെ കനത്ത ആക്രമണം തുടരുകയാണ്. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും തീവ്രമായ ആക്രമണമാണ് ബെയ്റൂട്ടിൽ നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നഷ്ടം സംഭവിച്ചതായി വിവിധ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഹസൻ നസ്‌റുല്ലയുടെ മരണശേഷം, ഹിസ്ബുള്ളയുടെ അടുത്ത നേതാവായി പരക്കെ കണക്കാക്കപ്പെട്ടിരുന്ന ഹാഷിം സഫൈദീൻ കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ട്. ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ തലവനും നസ്റുല്ലയുടെ ബന്ധുവുമായിരുന്നു ഹാഷിം സഫീദീൻ. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ രണ്ട് മുതിർന്ന ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.
സെപ്തംബർ 23ന് ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 1,110-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ബെയ്‌റൂട്ടില്‍ മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുകയാണ്. 12 ലക്ഷം ആളുകള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തതായും അധികൃതർ അറിയിച്ചു.
അതേസമയം, ഗാസയിലെ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ദേര്‍ അല്‍-ബലാഹ് പട്ടണത്തിലെ അല്‍-അഖ്സ ആശുപത്രിക്ക് സമീപം കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന പള്ളിയിലാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി.
പള്ളിയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇതോടെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42,000 ആയി. അതില്‍ 16,800-ലധികം കുട്ടികളും 11,000 സ്ത്രീകളും 1000 ആരോഗ്യപ്രവര്‍ത്തകരും 174 ജേര്‍ണലിസ്റ്റുകളും ഉള്‍പ്പെടുന്നതായി പാലസ്തീന്‍ അധികൃതര്‍ സൂചിപ്പിക്കുന്നു.