അജിത്ത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് വിഎസ് സുനിൽകുമാർ

എഡിജിപി എം.ആർ അജിത്ത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടിയെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. എന്തുകൊണ്ടാണ് മാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിൻ്റെ കാരണം പറയേണ്ടത് സംസ്ഥാന സർക്കാരാണ്. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് നടപടിയെടുത്തത്.

അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണ് അത്. ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തൃശ്ശൂർ പൂരം കലക്കാൻ കഴിയില്ലെന്നും അതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് പറ‌ഞ്ഞു.

07-Oct-2024