പ്രതിപക്ഷ സഖ്യത്തിന്‍റെ ഐക്യത്തെയാണ് ആം ആദ്മി പാർട്ടി വഞ്ചിച്ചത്: സ്വാതി മലിവാൾ

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി വിമത നേതാവ് സ്വാതി മലിവാൾ രംഗത്തെത്തി. ഇൻഡ്യ സഖ്യത്തെ ആം ആദ്മി പാർട്ടി വഞ്ചിക്കുകയാണെന്നും ഹരിയാനയിൽ വോട്ടുകൾ ഭിന്നിപ്പിച്ച് കോൺഗ്രസിന്‍റെ വിജയത്തിന് തുരങ്കം വെച്ചെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.

ഞാൻ ബി.ജെ.പി ഏജന്‍റ് ആണെന്നാണ് അവർ കുറ്റപ്പെടുത്തിയത്. ഇന്ന് അവർ തന്നെ ഇൻഡ്യ സഖ്യത്തെ ഒറ്റിക്കൊടുക്കുകയും കോൺഗ്രസിന്‍റെ വോട്ടുകൾ ഭിന്നിപ്പിക്കുകയും ചെയ്യുന്നു. പ്രതിപക്ഷ സഖ്യത്തിന്‍റെ ഐക്യത്തെയാണ് ആം ആദ്മി പാർട്ടി വഞ്ചിച്ചത്. കോൺഗ്രസിനെ ദുർബലപ്പെടുത്താൻ മാത്രമാണ് ആം ആദ്മി പാർട്ടി ഹരിയാനയിൽ മത്സരിച്ചതെന്ന് സ്വാതി മലിവാൾ പറഞ്ഞു.

08-Oct-2024