ജമ്മു കശ്മീർ സന്ദർശിക്കാൻ മലയാളികളെ ക്ഷണിക്കുന്നു: ഒമർ അബ്ദുള്ള

കേരളം ദൈവത്തിന്റെ സ്വന്തം നാടും കശ്മീർ ഭൂമിയിലെ സ്വർഗ്ഗവുമാണെന്ന് നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുള്ള. ജമ്മു കശ്മീർ സന്ദർശിക്കാൻ മലയാളികളെ ക്ഷണിക്കുന്നു. എല്ലാവരും കാശ്മീരിലേക്ക് വരണമെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുകയാണ് ആദ്യ ലക്ഷ്യമെന്നും ഇതിനായി നിയമസഭയിൽ പ്രമേയം പാസാക്കുമെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു. പ്രമുഖ മലയാള മാധ്യമത്തോടായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.

09-Oct-2024