മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് പിവി അന്‍വര്‍
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു പിവി അന്‍വര്‍ എംഎൽഎ . തനിക്ക് വലിയ നാക്ക് പിഴ സംഭവിച്ചു എന്ന് വിശദീകരണം. നിയമസഭാ മന്ദിരത്തിന് മുന്നില്‍ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു അന്‍വറിന്റെ വിവാദ പരാമര്‍ശം ഉണ്ടായത് . ഫേസ്ബുക്കില്‍ പങ്കു വെച്ച വീഡിയോയിലൂടെയാണ് പ്രതികരണം.
മുഖ്യമന്ത്രി തന്നെ കള്ളനാക്കി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി എന്നല്ല അതിനു മുകളില്‍ ഉള്ള ആളായാലും മറുപടി പറയും എന്നാണ് ഉദ്ദേശിച്ചാണ് പ്രതികരിച്ചത് പിവി അന്‍വര്‍ പറഞ്ഞു. വാക്കുകള്‍ അങ്ങനെയായിപ്പോയതില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ പ്രതികരിച്ചു. വ്യക്തമായൊന്നും പറയാനില്ലാത്തപ്പോഴാണ് അതിരുവിട്ട് പറയുന്നത്. വര്‍ഗീയത അപക്വമായ നിലപാടിലേക്ക് എത്തിക്കുന്നു. മാപ്പ് പറയുന്നതില്‍ കാര്യമില്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയവാദികളുടെ മഴവില്‍ സഖ്യത്തിലാണ് അന്‍വര്‍ – എംവി ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കി.