ആദ്യമായി ആരോഗ്യ വകുപ്പിന് കീഴില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്
അഡ്മിൻ
ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതായി മന്ത്രി വീണ ജോര്‍ജ്. നേരത്തെ ആരോഗ്യ വകുപ്പിന് കീഴില്‍ കണ്ണാശുപത്രിയുണ്ടായിരുന്നു. ഇതിന് പുറമെയാണ് പുതിയ പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് വരുന്നത്.
ഗുരുതരമായ രോഗങ്ങള്‍ കൊണ്ടോ അപകടങ്ങളാലോ കോര്‍ണിയ തകരാറിലായവര്‍ക്ക് കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് കാഴ്ച പുനസ്ഥാപിക്കാന്‍ സഹായകരമാണ് കോര്‍ണിയ മാറ്റിവെക്കല്‍ ശസ്ത്രക്രിയ. ഒരു ദാതാവിന്റെ കണ്ണില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യമുള്ള നേത്രപടലം കാഴ്ച തകരാറുള്ള മറ്റൊരാളിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കോര്‍ണിയ മാറ്റിവെക്കല്‍.
കോർണിയ ട്രാൻസ്പ്ലാൻറേഷൻ അഥവ കോർണിയൽ ഗ്രാഫ്റ്റിംഗ് എന്നും അറിയപ്പെടുന്നു . കേടുപാടുകൾ സംഭവിച്ചതോ രോഗമുള്ളതോ ആയ കോർണിയയ്ക്ക് പകരം ദാനം ചെയ്ത കോർണിയൽ ടിഷ്യു (ഗ്രാഫ്റ്റ്) വെയ്ക്കുന്ന ശസ്ത്രക്രിയാ പ്രക്രിയയാണ് .
മുഴുവൻ കോർണിയയും മാറ്റിസ്ഥാപിക്കുമ്പോൾ അത് പെനട്രേറ്റിംഗ് കെരാറ്റോപ്ലാസ്റ്റി എന്നും കോർണിയയുടെ ഒരു ഭാഗം മാത്രം മാറ്റിസ്ഥാപിക്കുമ്പോൾ അത് ലാമെല്ലാർ കെരാറ്റോപ്ലാസ്റ്റി എന്നും അറിയപ്പെടുന്നു .