ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളാ നിയമസഭ.മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.

പാർലമെന്റ്, നിയമസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യവിരുദ്ധമാണ്.ജനാധിപത്യവിരുദ്ധ ചിന്താഗതിയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തില്‍ നിഴലിച്ചുനില്‍ക്കുന്നത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത നീക്കമാണിത്.

ചെലവ് ചുരുക്കാനും ഭരണം സുഗമമാക്കാനും മറ്റു ലളിതമാർഗങ്ങള്‍ സ്വീകരിക്കാമെന്നിരിക്കെ ആശയം ഫെഡറല്‍ സംവിധാനത്തെ തകർക്കുന്നതാണ്.രാജ്യത്തെ തിരഞ്ഞെടുപ്പുകളാകെ ഒരേസമയം നടത്താനുള്ള ശുപാർശ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതും ഭരണഘടനാമൂല്യങ്ങള്‍ക്കെതിരുമാണ്. ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാക്കുന്നതിന് പകരം അധികാര കേന്ദ്രീകരണത്തിന് വഴിവെക്കുന്ന നടപടിയാണിത്. ആർഎസ്‌എസ്- ബിജെപി അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

10-Oct-2024