രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി മാറി: എ കെ ബാലൻ

സംസ്ഥാന ഗവർണർ ആരിഫ് മു​ഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഐ എം കേന്ദ്രകമ്മറ്റി അം​ഗം എ കെ ബാലൻ. ഗവർണർ ഭരണഘടനയ്ക്ക് എതിരാണ്. രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ​ഗവർണർ വെല്ലുവിളിക്കുകയാണ്. അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി. അതു കഴിഞ്ഞിട്ടും വെല്ലുവിളി തുടരുകയാണ്. ഇന്ത്യാ രാജ്യത്തെ ഒരു ഗവർണറും ചെയ്യാത്തതാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്. സർ സിപിയെ കേരളം നാടുകടത്തിയത് ഗവർണർ അറിയുന്നത് നന്നാവുമെന്നും എ കെ ബാലൻ ഓർമ്മിപ്പിച്ചു. ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും ഇടതുപക്ഷം പോകുമെന്നും എ കെ ബാലൻ പറഞ്ഞു.

12-Oct-2024