ദൈവത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം: ബിനോയ് വിശ്വം

ഇത്തവണ ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് ഏർപ്പെടുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ദൈവത്തിന്റെ പേരിൽ സംഘർഷമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും വിമർശിച്ചു. വിര്‍ച്വല്‍ ക്യൂവിനൊപ്പം സ്പോട്ട് ബുക്കിംഗും വേണം.

ശബരിയില്‍ ഇത്തവണ സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

13-Oct-2024