ഉരുൾപൊട്ടൽ ദുരന്തം; ദുരന്തം; കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ
അഡ്മിൻ
വയനാട്ടിലെ മുണ്ടെക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രസഹായം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ.സഹായം വൈകുന്നത് പുനരധിവാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
മുണ്ടക്കെ – ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയാണ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്നതില്‍ കലാശിച്ചത്.
പുനരധിവാസത്തിനായി മൈക്രോ ലെവല്‍ പ്ലാന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഒറ്റയാള് പോലും ബാക്കിയാവാതെ, അവസാനയാളെ വരെ പുനരധിവസിപ്പിച്ചേ വയനാട്ടില്‍ നിന്ന് ഇറങ്ങു എന്നായിരുന്നു റവന്യുമന്ത്രി കെ. രാജന്റെ പ്രഖ്യാപനം. സഹായം കിട്ടാതെ ആരെങ്കിലും വിട്ടുപോയെങ്കില്‍ അത് കണ്ട് പിടിക്കാന്‍ സംവിധാനം ഉണ്ടെന്നും എല്ലാവര്‍ക്കും സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രിയും ഉറപ്പ് നല്‍കി.
പുനരധിവാസം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ യോജിച്ച സമീപനം പുലര്‍ത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. പ്രതിപക്ഷവുമായി ഉടൻ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.ദുരന്ത ബാധിതര്‍ക്ക് കേന്ദ്ര സഹായം ലഭിക്കാന്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയാണ് ചര്‍ച്ച സമാപിച്ചത്.