ഏറനാട് നിയമസഭ സീറ്റ് വിവാദത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം

ഏറനാട് നിയമസഭ സീറ്റ് വിറ്റ് സിപിഐ നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന പി.വി. അൻവറിൻ്റെ ആരോപണത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അൻവറിന് എന്ത് രാഷ്ട്രീയമാണ് ഉള്ളത്. പഴകി പുളിച്ച ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. വെളിയം ഭാർഗവനെക്കുറിച്ച് പറയാൻ അൻവറിന് അർഹതയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐക്കെതിരെയും ബിനോയ് വിശ്വത്തിനെതിരെയും അൻവർ രംഗത്തെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. 2021 ൽ ഏറനാട് മണ്ഡലത്തിൽ തന്നെ സ്ഥാനാർഥിയാക്കിയാൽ മുസ്ലീം ലീഗ് സ്ഥാനാർഥി തോൽക്കുമെന്നിരിക്കെ, തന്നെ പിന്തുണക്കാതിരിക്കാൻ മുസ്ലീം ലീഗിൽ നിന്നും സിപിഐ 25 ലക്ഷം രൂപ വാങ്ങിയെന്നും അൻവർ പറഞ്ഞിരുന്നു.

14-Oct-2024