കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

കേരളത്തിൽ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ ഡൽഹിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നവംബർ 20ന് നടക്കും. ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ആദ്യ ഘട്ടം നവംബർ 13നും രണ്ടാം ഘട്ടം നവംബർ 20നും നടക്കും. എല്ലാ വോട്ടെടുപ്പിന്റെയും ഫലം നവംബർ 23ന് പുറത്തുവരും.

15-Oct-2024