പാലക്കാട് ഉപതെരഞ്ഞെടുപ്പ്; പി സരിനെ തള്ളി കോണ്‍ഗ്രസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനെ തള്ളി കോണ്‍ഗ്രസ്. പരസ്യ പ്രതികരണം ശരിയായില്ലെന്ന് കോൺ​ഗ്രസ് നേതൃത്വം വിമർശിച്ചു.

സരിൻ അച്ചടക്ക ലംഘനം നടത്തിയെങ്കിൽ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. ഇതോടൊപ്പം, അഴിമതി ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് നടപടി നിയമാനുസൃതമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ സുധാകരൻ അറിയിച്ചു.

16-Oct-2024