പാലക്കാട് മുഖ്യ എതിരാളി ബിജെപി തന്നെ: എംവി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിപിഎം എല്ലാ വശവും പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയുടെ സ്ഥാനാർഥി നിർണയം വേഗം പൂർത്തിയാക്കി തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ ഇറങ്ങണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ നാളെയോടെ തീരുമാനം പ്രഖ്യാപിക്കനാകുമെന്നാണ് പ്രതീക്ഷഎന്നും അദ്ദേഹം പറഞ്ഞു

അതേസമയം, .പാലക്കാട് മുഖ്യ എതിരാളി ബിജെപി തന്നെയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
നിലവിൽ കോൺഗ്രസിലും ബിജെപിയിലും പ്രശ്നങ്ങളുണ്ട്. സരിനെ കോൺഗ്രസ് വിലക്കി പക്ഷേ അദ്ദേഹം ഇന്നും മാധ്യമങ്ങളെ കാണുന്നു,സരിൻ്റെ നിലപാടിന് അനുസരിച്ച് തീരുമാനം എടുക്കും.

നിലപാടുകൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്.സരിൻ ആരൊക്കെയായി ബന്ധപ്പെടുന്നു എന്ന് എങ്ങനെ പറയാൻ കഴിയുംപുറത്ത് വന്നു എന്നത് കൊണ്ട് സ്ഥാനാർത്ഥിയാക്കാൻ കഴിയില്ല എന്നും നയവും നിലപാടുമാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

17-Oct-2024