കൂടെ വരുന്ന ആരെയും ഞങ്ങൾ ഒറ്റപ്പെടുത്തില്ല, കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്ന് എ.കെ. ബാലൻ
അഡ്മിൻ
കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. സരിൻ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.ഷാഫി പറമ്പിൽ എംപിയായ ഘട്ടത്തില്‍ തന്നെ പാലക്കാട്ട് എംഎല്‍എ ഓഫീസ് തുറന്നു പ്രവർത്തിച്ചിട്ടുണ്ട്. ഏത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടാണ് പാലക്കാട്ട് മാങ്കൂട്ടമാണ് മത്സരിക്കാൻ പോകുന്നതെന്ന് പ്രചരണം അവിടെ ആദ്യം തന്നെ വന്നത്.
അവിടെ പ്രഗത്ഭരായ നേതാക്കള്‍ ഉണ്ടല്ലോ. അവരെ എന്തിനാണ് തഴഞ്ഞതെന്നാണ് സരിൻ ചോദിക്കുന്നതെന്നും ബാലൻ പറഞ്ഞു.സരിനു സ്ഥാനാർഥിയാകൻ വേണ്ടിയല്ല. സരിൻ ഇന്ന് ഉയർത്തിയ വിഷയം ഒന്ന് സംഘടനാപരമാണ്. മറ്റൊന്ന് രാഷ്ട്രീയമാണ്. അതിനു മറുപടി പറയേണ്ടത് യുഡിഎഫാണ്.
ഇടതുപക്ഷത്തെയും സിപിഎമ്മിനെയും ഒറ്റപ്പെടുത്തുന്നതിനുവേണ്ടി ബിജെപിയും ആർഎസ്‌എസുമായി പ്രതിപക്ഷവും പ്രത്യേകിച്ച് പ്രതിപക്ഷ നേതാവും നടത്തിയിട്ടുള്ള ഗൂഢാലോചന സരിൻ വെളിപ്പെടുത്തുമെന്നാണ് പറഞ്ഞത്. അത് കേരള സമൂഹത്തിനുമുന്നില്‍ ഭായാനകമായ സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത് നിസാരമായി കാണരുതെന്നും ബാലൻ പറഞ്ഞു.