പാലാ സഹായ മെത്രാന്‍ ഫ്രാങ്കോയെ സന്ദര്‍ശിച്ചു

പാലാ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിലായ  ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കലിനെ പാലാ രൂപതാ സഹായ മെത്രാന്‍ ജേക്കബ് മുരിക്കൻ  സന്ദര്‍ശിച്ചു. മറ്റൊരു വൈദികനൊപ്പമാണ് മെത്രാൻ സബ്ജയിലിൽ  എത്തിയത്. ഔദ്യോഗിക വാഹനം  ഒഴിവാക്കിയെത്തിയ ഇവർ ഇരുപതു മിനിറ്റോളം  കൂടിക്കാഴ്ച നടത്തി.   ഇന്നലെയാണ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തത്. അടുത്തമാസം ആറുവരെയാണ് റിമാന്‍ഡ്.

25-Sep-2018