നവീൻ ബാബുവിന്റെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. റവന്യൂ വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലാന്റ് റെവന്യൂ കമ്മീഷണർക്കാണ് ചുമതല. ആറ് കാര്യങ്ങളാണ് അന്വേഷിക്കുക.

1 നവീൻ ബാബുവിന്റെ മരണം എങ്ങനെ സംഭവിച്ചു?

2 പി പി ദിവ്യയുടെ ആരോപണം ശരിയോ?

3 ആരോപണത്തിന് തെളിവുണ്ടോ?

4 പമ്പിന് എൻ ഓ സി നൽകാൻ വൈകിയോ?

5 എൻ ഓ സി നൽകിയതിൽ അഴിമതിയുണ്ടോ?

6 മറ്റ് ആരോപണങ്ങൾ ഉയർന്നിട്ടുണ്ടോ?

കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. നേരത്തെ കണ്ണൂര്‍ കളക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല.

 

19-Oct-2024