പാലക്കാട് പി. സരിന്റെ റോഡ് ഷോയിൽ കണ്ടത് വൻ ജനപ്രവാഹം

പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയിൽ ജനപ്രവാഹം. ‘സരിൻ ബ്രോ’ എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ റോഡ് ഷോയുടെ ഭാഗമായത്. കോൺഗ്രസ് വിട്ടെത്തിയ പി.സരിനെ ആദ്യ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയ ഇടത് മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്കെത്തുമെന്നും ഇടതുമുന്നണി പ്രവർത്തകർ പറയുന്നു.

ഇതുവരെയുമില്ലാത്ത രീതിയിലുളള പ്രചരണത്തിലേക്കാണ് സരിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പിൽ ആറെ ശ്രദ്ധനേടിയ പാലക്കാട് എത്തി നിൽക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

ഷാഫി പറമ്പിലും കെ.രാധാകൃഷ്ണനും ലോക്​സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാലക്കാട് ഇടത് സ്വതന്ത്രനായാണ് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായിരുന്ന ഡോ.പി.സരിന്‍ മത്സരിക്കുന്നത്. സരിൻ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ. പ്രേംകുമാറിനോട് പരാജയപ്പെടുകയായിരുന്നു.

19-Oct-2024