ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മവിശ്വാസമില്ല; മന്ത്രി പി രാജീവ്

പാലക്കാട് കോൺഗ്രസിൽ അങ്കലാപ്പെന്ന് മന്ത്രി പി രാജീവ് വിമർശിച്ചു. കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണ്. പിവി അൻവർ വിഡി സതീശനുമായി ചർച്ച നടത്തിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ തന്നെ പറഞ്ഞുവെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മവിശ്വാസമില്ല. കോൺഗ്രസിനുള്ളിലുള്ളവർ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം നിൽക്കുന്നു.കോൺഗ്രസ് കേവലം തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ബിജെപിയുമായി സംഘം ചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് അതിൽ കോടതി തന്നെ തീരുമാനം പറയട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

21-Oct-2024