പി വി അൻവറിന്റെ റോഡ് ഷോയിൽ പങ്കെടുത്തവർ ജൂനിയർ ആർട്ടിസ്റ്റുകൾ

പിവി അന്‍വറിന്റെ പാലക്കാട് റോഡ് ഷോയിലെത്തിയത് ഏജന്റ് വിളിച്ചിട്ടെന്ന് കൊടുവായൂരില്‍ നിന്നെത്തിയ സ്ത്രീ. സിനിമയില്‍ അഭിനയിക്കാന്‍ പോകാറുണ്ട്, ഇവിടെയും വിളിച്ചപ്പോള്‍ വന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റോഡ് ഷോ ക്ക് ശേഷമുള്ള ഡി.എം.കെ. സ്ഥാനാര്‍ത്ഥി കൺവെൻഷനിൽ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്ന് പി.വി.അന്‍വര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

കാറ്ററിംഗിനും സിനിമാ ഷൂട്ടിംഗിനുമൊക്കെ പോകാറുണ്ടെന്നും ഏജന്റ് വിളിച്ചിട്ടാണ് വന്നതെന്നും അവര്‍ പ്രതികരിച്ചു. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ ഷൂട്ടിംഗിലാണ് അവസാനം പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു.

പങ്കെടുത്താൽ ഏത്ര രൂപ കിട്ടും എന്ന ചോദ്യത്തിന് സാധാരണ 500/600 ഒക്കെയാണ് കിട്ടുക. ഇവിടെ എത്രയാണെന്ന് അറിയില്ല പരിപാടി കഴിയുമ്പോൾ അറിയാം എന്നായിരുന്നു മറുപടി. എത്ര പേർ വന്നിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ 15 പേരുണ്ട് എന്നും പറഞ്ഞു.

23-Oct-2024