നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാർ ശിക്ഷിക്കപ്പെടും: ബിനോയ് വിശ്വം

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . കുറ്റവാളികളെ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാരിന് പറ്റില്ല.

കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നത് എൽഡിഎഫ് കാഴ്ചപ്പാടാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യമാണ് പറഞ്ഞത്. കാത്തിരിക്കൂ, കാണാം എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

24-Oct-2024