ആധാര്‍ ഇല്ലെങ്കില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുത്.

ന്യൂ ഡൽഹി: ഭേദഗതികളോടെ ആധാർ കാർഡിന് സുപ്രീംകോടതി അംഗീകാരം. 40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്.ആധാര്‍ ഇല്ലെങ്കില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുത്.ആദായ നികുതിക്കും പാൻകാർഡിനും സർക്കാർ ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കി.മൊബൈൽ കണക്ഷനും,ബാങ്ക് അക്കൗണ്ടിനും പ്രവേശന പരീക്ഷകൾക്കും സ്കൂൾ പ്രവേശനത്തിനും ആധാർ നിർബന്ധമല്ല. ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാകില്ല. സി.ബി.എസ്.ഇ, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല. ആധാര്‍ നിയമത്തിലെ 33(പാര്‍ട്ട് 2), 57 വകുപ്പുകള്‍ റദ്ദാക്കി.മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറില്‍ ചേര്‍ക്കേണ്ടതില്ല.നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ വിലക്കണം.ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ എന്നിവ ആധാറുമായി ബന്ധിക്കേണ്ടതില്ല, വിവരങ്ങള്‍ ചോര്‍ത്തിയാല്‍ കോടതിയെ സമീപിക്കാം, വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.സ്വകാര്യ കമ്പനികള്‍ക്കും വിവരങ്ങള്‍ നല്‍കരുത്, വിവരങ്ങള്‍ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറരുത്.

38 ദിവസം നീണ്ട വാദത്തിനൊടുവിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബെ‍ഞ്ചിലെ എ. എം. ഖാൻവിൽക്കർ, ദീപക് മിശ്ര, എ.കെ. സിക്രി എന്നിവർ ഒരു വിധിയും ഡി.വൈ. ചന്ദ്രചൂഡും അശോക് ഭൂഷണും വേവ്വെറെ വിധികളുമാണ് പ്രസ്താവിച്ചത്.അഞ്ചാംഗങ്ങളിൽ മൂന്ന് പേർ ചേർന്ന് തയ്യാറാക്കിയ വിധിക്ക് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ സാധുത നൽകി. എന്നാൽ ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന ഡി.വൈ ചന്ദ്രചൂഡ് വിയോജിപ്പ് രേഖപ്പെടുത്തി.ഭൂരിപക്ഷ വിധിയോട് യോജിച്ചുകൊണ്ട് തന്നെ താന്‍ വിയോജിപ്പ് അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിധി പറഞ്ഞത്. മൊബൈല്‍ കമ്പനികള്‍ ഇതിനോടകം ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ നശിപ്പിച്ചു കളയണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.

 

26-Sep-2018