അരവിന്ദ് കെജ്രിവാളിനെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി പരാതി

ഡല്‍ഹി കാസ്പുരിയില്‍ പദയാത്രിക്കിടെ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്ന് പരാതി. ബിജെപി പ്രവര്‍ത്തകര്‍ കെജ്രിവാളിനെ കൈയേറ്റം ചെയ്‌തെന്നാണ് എഎപി ഉയര്‍ത്തുന്ന ആരോപണം.

ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് ഇവരെ തടഞ്ഞില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
മുദ്രാവാക്യങ്ങളുമായെത്തിയ ബിജെപി നിയോഗിച്ച ഗുണ്ടകള്‍ കെജ്രിവാളിനെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആതിഷി മര്‍ലേന ആരോപിച്ചു.

ഇവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നുവെങ്കില്‍ വലിയ അപകടമുണ്ടായേനെ. അദ്ദേഹത്തിന് ജീവന്‍ വരെ നഷ്ടപ്പെടാനിടയാക്കിയേനെ. ഗുരുതര കുറ്റകൃത്യത്തില്‍ ദില്ലി പൊലീസ് ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആതിഷി മര്‍ലേന ആരോപിച്ചു.

26-Oct-2024