നല്ല വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കണം: എം.വി ഗോവിന്ദൻ മാസ്റ്റർ

നല്ല വിമർശനത്തിന് നല്ല ഭാഷ പ്രയോഗിക്കുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ .നല്ല വിമർശനത്തിന് നല്ല പദം ഉപയോഗിക്കുന്നതാണ് നല്ലത്. ശക്തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് കിട്ടുന്ന പദപ്രയോഗങ്ങളാണിവയെന്നും മാധ്യമങ്ങളോട് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്കെതിരെ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികാരത്തിന് പുറത്താണ് ഷുക്കൂറിൻ്റെ പ്രതികരണം. അല്ലാതെ പാർട്ടി വിടില്ലെന്ന് നേരത്തെ നേതൃത്വം വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകരുടെ ശൈലി ഒരു പോലെയല്ല സമീപിക്കുന്നത്. അതുപോലെ തന്നെയാണ് പാർട്ടിയിലുള്ളവരും. അവർക്കിടയിലും വ്യത്യസ്തത പുലർത്തുന്നുണ്ട്. എന്നാലും ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത കാര്യം പറയരുത് എന്ന് തന്നെയാണ് പാർട്ടി നിലപാടെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി

അതേസമയം, വിമർശനങ്ങൾക്ക് നല്ല പദമാണ് ഉപയോഗിക്കേണ്ടതെന്ന് സിപിഎം നേതാവും പിബി അംഗവുമായ എ. വിജയരാഘവൻ പറഞ്ഞു. ചില മാധ്യമങ്ങൾ സിപിഎമ്മിലാകെ കുഴപ്പമാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു. പാലക്കാട് സിപിഎമ്മിനെ കുഴപ്പത്തിലാക്കാൻ ശ്രമിച്ചതിൻ്റെ പ്രതികരണമാണ് എൻ.എൻ. കൃഷ്ണദാസ് നടത്തിയത്. അത് സിപിഎമ്മിൻ്റെ രീതിയല്ല. കോൺഗ്രസിനേയും സിപിഎമ്മിനേയും ഒരു പോലെ താരതമ്യം ചെയ്യേണ്ടെന്നും എ. വിജയരാഘൻ പറഞ്ഞു.

26-Oct-2024