പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെ

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയായി ഡിസിസി നിർദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്.ഡിസിസി പ്രസിഡന്‍റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തായത്.

ബിജെപിയെ തുരത്താൻ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടിരുന്നു.ഡിസിസി ഭാരവാഹികള്‍ ചേർന്ന് എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. ഈ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു.ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

26-Oct-2024