ഇറാന്റെ സൈനിക താവളങ്ങളിൽ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ

ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ എജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടന്നത്

ഇറാന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ ചെറുക്കുമെന്നും, രാജ്യത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കാൻ ഇറാന്‍ ജനത ഭയരഹിതരായി നിലയുറപ്പിക്കുമെന്നും പ്രസിഡന്റ് മസൂദ് പെസെസ്കിയാൻ പറഞ്ഞു. ഒക്ടോബർ ഒന്നിലെ മിസൈൽ ആക്രമണങ്ങൾക്കു മറുപടിയായാണ് ടെഹ്റാൻ അടക്കം ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികത്താവളങ്ങളിൽ ഇന്നലെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. മൂന്നു ഘട്ടമായി 140 പോർവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്ന് ഇറാൻ വ്യക്തമാക്കി.

27-Oct-2024