കേന്ദ്രം പിന്‍വലിച്ച കാര്‍ഷിക നിയമത്തെ പിന്തുണച്ച് സുരേഷ് ഗോപി

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് പിന്‍വലിച്ച കാര്‍ഷിക നിയമത്തെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കര്‍ഷക സമൂഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാന്‍ കേരളത്തിന്റെ നിയമസഭയ്ക്ക് സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകര്‍ കൊയ്‌തെടുത്ത വിളകള്‍ വാരിക്കൂട്ടിയിട്ട നിലയിലാണ്. കാര്‍ഷിക നിയമം പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരനാണ് ജയിച്ചതെങ്കില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആ തെറ്റ് തിരുത്താനുള്ള അനിവാര്യമായ ഒരു അവസരമായി പാലക്കാട്ടുകാര്‍ ഉപതെരഞ്ഞെടുപ്പിനെ കാണണം.

പാലക്കാട് താമര വിരിയും. ബിജെപിയും കൃഷ്ണകുമാറും ചേര്‍ന്ന് പാലക്കാട് അങ്ങ് എടുത്തിരിക്കും. പാലക്കാട് വഴി കേരളം തന്നെ എടുത്തിരിക്കും. കല്‍പ്പാത്തിയെ സംബന്ധിച്ച വിഷയങ്ങള്‍ ഇതുവരെ ആരും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിച്ചിട്ടില്ല. താന്‍ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും സി. കൃഷ്ണകുമാര്‍ നിയമസഭയിലെത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

29-Oct-2024