ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ​ഗോപിക്കെതിരെ എം വി ​ഗോവിന്ദൻ മാസ്റ്റർ

ഒറ്റ തന്ത പരാമർശത്തിൽ സുരേഷ് ​ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ . സുരേഷ് ഗോപി തന്തയ്ക്ക് പറഞ്ഞതിന് മറുപടിയില്ല. സാധാരണ തന്തയ്ക്ക് പറഞ്ഞാൽ തന്തയുടെ തന്തയ്ക്കാണ് പറയണ്ടത്. എന്നാൽ അത് പറയുന്നില്ലെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു. പി സരിന് മണ്ഡലത്തിൽ മികച്ച വിജയം നേടാനാകും. തിര‍ഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കൽപ്പാത്തി രഥോത്സവം കലങ്ങാൻ സിപിഐഎം സമ്മതിക്കില്ല.

കോൺഗ്രസിൽ ഒരു പാട് മുഖ്യമന്ത്രി മോഹികളുണ്ട്. അതിൻ്റെ ഭാഗമായാണ് ഇപ്പോഴത്തെ തർക്കമെന്നും അദ്ദേഹം പരിഹസിച്ചു.അതേസമയം, തൃശൂർ പൂരം അലങ്കോലമായപ്പോൾ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ​ഗോപി പറഞ്ഞത്.

31-Oct-2024