കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രം
അഡ്മിൻ
കൊടകര കുഴല്‍പ്പണക്കേസിൽ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി ആദ്യ കുറ്റപത്രം. കെ സുരേന്ദ്രന്‍റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്‍റാണെന്നും കേസിൽ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തിൽ തന്നെ പൊലീസ് പറയുന്നു. പുനരന്വേഷണത്തിന്റെ ഭാഗമായി തിരൂര്‍ സതീശിനെ ഉടൻ ചോദ്യം ചെയ്യും. അതേസമയം, സതീശിൻ്റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇന്നലെ മുതലാണ് സതീശിൻ്റെ വീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയത്. മെഡിക്കൽ കോളേജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്. അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമപദേശം.
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. കോടതിയില്‍ ഹര്‍ജി നല്‍കാന്‍ അന്വേഷണ സംഘത്തിന് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി. സതീഷിന്റെ വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണക്കോടതിയെ അറിയിക്കും.