ആരാധനാലയങ്ങൾ മുസ്ലീം വിശ്വാസത്തിന്‍റെ അവിഭാജ്യ ഘടകമല്ല

ന്യൂ ഡൽഹി : ഇസ്‌ലാം മതാചാരത്തില്‍ ആരാധനാലയങ്ങൾ അവിഭാജ്യ ഘടകമല്ലന്നു സുപ്രീം കോടതി.1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസിലെ വിധിക്കെതിരെ നൽകിയ ഹർജിയിലാണ് വ്യക്തത വരുത്തിയത്.1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസില്‍ മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും നിസ്കരിക്കാമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ ഹർജി നൽകിയിരുന്നു , ഇതിലാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തത വരുത്തിയിരിക്കുന്നത്. വിധി സുപ്രീം കോടതി പുനഃപരിശോധിക്കില്ല.വിധി ഏഴംഗ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി.ജസ്റ്റിസ് ദീപക് മിശ്രയും അശോക് ഭൂഷണും ചേർന്ന് പറഞ്ഞ വിധിയെ മൂന്നാമത്തെ അംഗമായ ജസ്റ്റിസ് അബ്ദുൾ നസീർ എതിർത്തു. പ്രത്യേക ഓർഡിനൻസിലൂടെ അയോധ്യയിലെ തർക്കഭൂമി ഏറ്റെടുത്ത കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിൽ ഇസ്മായിൽ ഫറൂഖി കോടതിയെ സമീപിച്ചിരുന്നു, എന്നാൽ തർക്കഭൂമി ഏറ്റെടുത്ത കേന്ദ്രസർക്കാർ തീരുമാനം അന്ന് കോടതി അംഗീകരിക്കുകയായിരുന്നു. നിസ്കാരം പ്രധാനമാണെങ്കിലും പള്ളിയെന്നത് പ്രധാനമല്ലെന്നായിരുന്നു അന്നത്തെ വിധി.

എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ ഒരേപോലെ പ്രധാനമാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ അയോധ്യ കേസ് തീരുമാനിക്കണം .തൊണ്ണൂറ്റി നാലിലെ വിധിക്ക് അതിന്മേല്‍ ഒരു സ്വാധീനവും ചെലുത്താനാവില്ല, അശോക് ഭൂഷൺ വ്യക്തമാക്കി.

27-Sep-2018