സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവിൻ്റെ പരാതി

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി. ചേലക്കരയിലെ ഒറ്റ തന്ത പ്രയോഗത്തിൽ കോൺഗ്രസ് നേതാവ് അനൂപാണ് പരാതി നൽകിയത്. തൃശൂര്‍ പൂരം കലക്കിയതിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമർശം നടത്തിയത്.

അ​ന്വേ​ഷ​ണം സിബിഐ​യെ ഏ​ൽ​പ്പി​ക്കാ​ൻ ഒ​റ്റ ത​ന്ത​ക്ക്​ പി​റ​ന്ന​വ​രു​ണ്ടെ​ങ്കി​ൽ ത​യ്യാ​റു​ണ്ടോ ? എ​ന്നാ​യി​രു​ന്നു സു​രേ​ഷ്​ ഗോ​പി​യു​ടെ ചോ​ദ്യം. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരുന്നു.

താന്‍ ആരുടെയും അച്ഛന് വിളിച്ചിട്ടില്ലെന്നും വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. നേരത്തെ നടത്തിയ ഒറ്റ തന്ത പരാമര്‍ശം സിനിമ ഡയലോഗ് ആയിരുന്നുവെന്നും സിനിമ ഡയലോഗായി കണ്ടാല്‍ മതിയെന്ന് പരാമര്‍ശം നടത്തുമ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

03-Nov-2024