രാഹുൽ മങ്കൂട്ടത്തിലിനു മാന്യത അറിയില്ല: എ കെ ബാലൻ

കല്യാണ വീട്ടില്‍ ഹസ്തദാനത്തിന് ശ്രമിച്ച പി സരിനെ അവഗണിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം നേതാവ് എ.കെ ബാലന്‍ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരം അല്ല.

കല്യാണവീട്ടിൽ വന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം.എന്തുകൊണ്ടാണ് കരുണാകരന്‍റെ സ്മൃതി കൂടിരത്തിൽ പോകാതിരുന്നത്. പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തും. നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കൽ നടത്തുമെന്നും എ.കെ ബാലൻ പറഞ്ഞു

യുഡിഎഫ് സ്ഥാനാർഥിയുടെ നടപടി ക്രൂരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി എതിർച്ചെടിയിൽ നിൽക്കുന്നത് വ്യക്തിപരമല്ല. അഹംഭാവത്തിന് പരിധി വേണം. രാഹുൽ മങ്കൂട്ടത്തിലിനു മാന്യത അറിയില്ല. സരിനോട് രാഹുൽ ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

04-Nov-2024