ഫയര്‍ഫോഴ്‌സില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്ക് നിയമനം

തിരുവനന്തപുരം : ഫയര്‍ഫോഴ്‌സില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകളെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  ഇതിനായി 100 ഫയര്‍വുമണ്‍ തസ്‌തികകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധിയനുസരിച്ച് നമ്പി നാരായണന്് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. കേസിലുണ്ടായ വീഴ്ച്ചകള്‍ക്ക് കാരണക്കാരായ പൊലീസുകാരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാനുള്ള സാധ്യത പരിശോധിക്കാനായി നിയമവകുപ്പിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

27-Sep-2018