കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 6ന് ചോദ്യംചെയ്യലിന് ഹാജരാവണം
അഡ്മിൻ
മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണ കേസില്‍ നവംബര്‍ ആറിന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത പോലീസ് സമന്‍സ് അയച്ചു.സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി ബിഎമ്മിനെ ഒക്ടോബര്‍ 25-ന് ചോദ്യം ചെയ്തിരുന്നു.
സിദ്ധരാമയ്യ, ഭാര്യ പാര്‍വതി, ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ദേവരാജു എന്നിവരുടെ പേരുകളാണ് മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഉള്ളത്. ക്രമക്കേടുകളില്‍ ലോകായുക്ത കൂടുതല്‍ വ്യക്തത തേടിയതിനാല്‍ കേസ് തുടരുകയാണ്.
താനോ കുടുംബമോ തെറ്റ് ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. പ്രതിപക്ഷത്തിന് തന്നെ പേടിയാണെന്നും തനിക്കെതിരെ ഇത്തരമൊരു 'രാഷ്ട്രീയ കേസ്' ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം ഒക്ടോബര്‍ 29 ന് മുന്‍ മുഡ കമ്മീഷണര്‍ ഡിബി നടേഷിനെ കസ്റ്റഡിയിലെടുത്തിരുന്നു.