പാലക്കാട്ടെ പരിശോധന കോൺഗ്രസുകാർ അട്ടിമറിച്ചു: എ എ റഹിം
അഡ്മിൻ
പാലക്കാട് തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പണം കൊണ്ടുവെന്ന് എ എ റഹിം എം പി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എം പി ആവശ്യപ്പെട്ടു. പരിശോധന സംഘം എല്ലാ രാഷ്ട്രീയ പാർട്ടികളുടെ മുറിയും പരിശോധിച്ചു. എന്നാൽ പരിശോധന കോൺഗ്രസുകാർ അട്ടിമറിച്ചു എന്നും എം പി പറഞ്ഞു. സ്ഥലത്ത് അക്രമം അഴിച്ചുവിട്ടത് യുഡിഎഫ് എംപിമാരാണ് എന്നും എം പി പറഞ്ഞു.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കോൺഗ്രസ് കള്ളപ്പണം എത്തിച്ചതായി സംശയം. രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. വാർത്ത പുറത്തായത്തോടെ നഗരത്തിൽ സംഘർഷം അഴിച്ചു വിട്ട് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
റെയ്ഡിന് തൊട്ട് മുമ്പ് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിന് പുറത്ത് പോയി. പാലക്കാട് വിതരണം ചെയ്യാനുള്ള പണമാണ് ഹോട്ടലിൽ എത്തിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.