വിഡി സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിയത്: എ.കെ. ഷാനിബ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിയതെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് എ.കെ. ഷാനിബ്. കൃത്യമായ ബോധ്യത്തിലാണ് താൻ ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാൽ പാലക്കാട് വന്നപ്പോഴും പണം എത്തിയിട്ടുണ്ട്.

ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വി.ഡി. സതീശന്റെ ബിനാമിയായ നവാസ് മാഞ്ഞാലിയാണ്. ഇയാൾ ഇ.ഡി അന്വേഷണം നേരിടുകയാണെന്നും ഷാനിബ് ആരോപിച്ചു. ഫെനി കാറിൽ പണം കൊണ്ട് ഓടി രക്ഷപ്പെട്ടതല്ല, ഫെനിയെ രക്ഷപ്പെടുത്തിയതാണ്.

വ്യാജ ഐഡിയുണ്ടാക്കിയ കേസിലെ പ്രതി ഫെനിയാണ് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥിയ്ക്കൊപ്പം നിരന്തരം സഞ്ചരിക്കുന്നത്. മാധ്യമങ്ങൾ ചോദിക്കുമ്പോൾ വഴിയിലിറങ്ങി എന്നാണ് ഫെനി പറഞ്ഞതെന്നും ഷാനിബ് പറഞ്ഞു.

07-Nov-2024