നാലുപേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല; എ എ റഹിം
അഡ്മിൻ
കള്ളപ്പണ വിവാദത്തില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസിനെതിരെ വീണ്ടും എ എ റഹീം എംപി. ഒരാളൊരു കളവു നടത്തിയിട്ട് തെളിവും തൊണ്ടിമുതലും കിട്ടിയില്ലെന്നുവെച്ച് അയാൾ വിശുദ്ധനാകുന്നില്ലെന്ന് എ എ റഹീം പറഞ്ഞു.
കള്ളങ്ങളുടെ മാരത്തൺ പ്രവാഹമാണ് നമ്മളിപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലുപേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും എന്തൊരു ദയനീയാവസ്ഥയാണിതെന്നും എ എ റഹീം പറഞ്ഞു.
എ എ റഹീമിന്‍റെ വാക്കുകൾ ഇങ്ങിനെ :
ഒരുകള്ളം മറയ്ക്കാൻ വേണ്ടി മറ്റൊരു കള്ളം പറയുന്നു. അതു രണ്ടും മറയ്ക്കാനായി മറ്റൊരു കള്ളം പറയുന്നു. കള്ളങ്ങളുടെ മാരത്തൺ പ്രവാഹമാണ് നമ്മളിവിടെ കാണുന്നത്. ആദ്യംപറഞ്ഞു ബോർഡ് റൂമിൽ കമ്മറ്റി കൂടിയതാണെന്ന്. ഡിസിസി പ്രസിഡൻറ് ഇല്ലാത്ത എന്ത് യോഗമാണ്?
ബോർഡ് റൂമിൽ സിസിടിവി ഇല്ല. എന്തൊരു ദയനീയാവസ്ഥയാണിത്. നാലുപേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഡിസിസി പ്രസിഡന്‍റിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് കമ്മറ്റി കൂടാൻ വിളിക്കാത്തത്. ഹോട്ടൽ സേഫല്ലാ എന്ന് തോന്നിയപ്പോൾ പണം അവിടെ നിന്ന് മാറ്റിയതും ആയിക്കൂടേ.
ഒരാളൊരു കളവു നടത്തിയിട്ട് തെളിവും തൊണ്ടിമുതലും കിട്ടിയില്ലെന്നുവെച്ച് അയാൾ വിശുദ്ധനാകുന്നില്ല. യുഡിഎഫിന്‍റെ സ്ഥാനാർത്ഥികളെല്ലാം അവിടെ വന്നത് അസാധാരണമായ യോഗത്തിനാണ്. എന്ത് രഹസ്യാത്മകതയായിരുന്നു ആ യോഗത്തിനെന്ന് അവർ പറയണം. സത്യമേ വിജയിക്കൂ. സത്യം ഒരുപാടുകാലം മൂടിവയ്ക്കാനാവില്ല.